07:59pm 05 September 2026
NEWS
ബോബി ചെമ്മണ്ണൂർ പ്രാകൃതനും പരമനാറിയുമെന്ന് ജി സുധാകരൻ


09/01/2025  01:41 PM IST
nila
ബോബി ചെമ്മണ്ണൂർ പ്രാകൃതനും പരമനാറിയുമെന്ന് ജി സുധാകരൻ

കൊച്ചി: ബോബി ചെമ്മണ്ണൂർ പ്രാകൃതനും പരമനാറിയുമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലൈംഗിക സംസ്‌കാരം മാത്രമാണ് ബോബി ചെമ്മണ്ണൂരിനുള്ളതെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലായിരുന്നെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തല്ലിയേനെയെന്നും കായംകുളം എംഎസ് എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ സംസാരിക്കവെ ജി സുധാകരൻ പറഞ്ഞു. 
 
ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ..

'ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണ്ണ കച്ചവടക്കാരന്‍ പരമ നാറിയാണ്. 15 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഇവന്‍ പരമ നാറിയാണെന്ന്. പണത്തിന്റെ അഹങ്കരമല്ലാതെ മറ്റൊന്നുമില്ല. എന്തും ചെയ്യാമെന്നാണ്. വെറും പ്രാകൃതനും കാടനുമാണ് അവന്‍. ലൈംഗിക സംസ്‌കാരം മാത്രമേ അവനുള്ളൂ. കുറേകാലമായി തുടങ്ങിയിട്ട്, കരണക്കുറ്റിക്ക് രണ്ട് കൊടുക്കാന്‍ ആളില്ലാതായി. ആലപ്പുഴയിലായിരുന്നെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ, ഉറപ്പാണ്' ജി.സുധാകരന്‍ പറഞ്ഞു.

എന്തായിരുന്നാലും ഒരു നടി കേസ് കൊടുത്തു. പോലീസ് നടപടിയെടുത്തു. പോലീസ് നേരത്തെ തന്നെ സ്വമേധയാ നടപടിയെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിനെതിരെ ആരും ശബ്ദിച്ചുമില്ല. പല സ്ത്രീകളേയും ഇയാള്‍ അപമാനിച്ചിട്ടുണ്ട്. എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്. എന്നിട്ടാണ് നമ്മള്‍ എല്ലാത്തിലും മുമ്പിലാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്നത്. ആരു പറഞ്ഞു നമ്മള്‍ ഒന്നാമതാണെന്ന്. പൊങ്ങച്ചം പറച്ചിലും പൊള്ളവാചകവും ലോകചരിത്രത്തില്‍ ഇടംപിടിക്കില്ല. ആ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.